തിരുവനന്തപുരം: സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന നടിയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. തന്നെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം യുവാവ് വീഡിയോ പകര്‍ത്തുകയായിരുന്നുവെന്നാണ് സീരിയല്‍ നടി കായംകുളം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. 61 വയസുള്ള തന്നെ 39കാരനായ കൊച്ചി നിവാസി വശീകരിച്ച് വീട്ടില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഈ സംഭവത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കലാ ഷിബു രംഗത്തെത്തിയിരിക്കുകയാണ്.
അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അതില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാനോ അവരനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ആലോചിക്കാനോ ആരും തയ്യാറാവില്ലെന്നാണ് കല ഷിബു പറയുന്നത്. അശ്ലീല കമന്റുകളിലൂടെ അവരെ പുച്ഛിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹത്തിന്റെ അപകടകരമായ ഈ അവസ്ഥയെ കുറിച്ചാണ് കലാ ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…