കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ആര്‍ജവമുള്ള നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ഷാജോണ്‍ ഇപ്പോള്‍ തമിഴില്‍ രജനീകാന്തിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ശങ്കര്‍ ചിത്രം യന്തിരന് 2-വിലാണ് ഷാജോണ്‍ ശ്രദ്ധേയ കഥാപാത്രമായി എത്തുന്നത്. രജനീകാന്തിന്റെ വിനയം മലയാളത്തിലുള്ള താരങ്ങള്‍ കണ്ടുപഠിക്കണമെന്നും, അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമാണെന്നും ഷാജോണ്‍ അഭിപ്രായപ്പെട്ടിരുന്നു.
മലയാളത്തിലെ പരിചയ സമ്പത്തുള്ള നടന്മാര് രജനീകാന്തിന്റെ വിനയം കണ്ടുപഠിക്കണം എന്നല്ല താന്‍ പറഞ്ഞതെന്നും ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചാല്‍ ലോകം തന്നെ കീഴടക്കി എന്ന് തോന്നുന്ന ചില നടന്മാരെ ഉദ്ദേശിച്ചാണ് രജനീകാന്തിന്റെ വിനയത്തെക്കുറിച്ച് പരാമര്‍ശിച്ചതെന്നും കലാഭവന്‍ ഷാജോണ്‍ അഭിപ്രാപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലിനെയും പോലെയുള്ളവര്‍ രജനീകാന്തില്‍ നിന്ന് ഒന്നും കണ്ടു പഠിക്കേണ്ടതായിട്ടില്ല. എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ആര്‍ട്ടിസ്റ്റുകള്‍ ആണ് അവരെന്നും ഷാജോണ്‍ പറയുന്നു.