ചാലക്കുടി: കലാഭവൻമണിയുടെ ജന്മദിനം ഭവനരഹിതയായ സനുഷയ്ക്ക് വീട് നിർമിച്ചു നല്കി സുഹൃത്തുക്കൾ ആഘോഷിച്ചു. കലാഭവൻമണിയുടെ സുഹൃത്തുക്കളുടെ സംഘടനയായ കാസ്കേഡാണ് ഏഴു ലക്ഷം രൂപ ചെലവിൽ വീടു നിർമിച്ചു നൽകിയത്. സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ സനുഷയ്ക്ക് താക്കോൽ കൈമാറി.
ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, 1.5 ലക്ഷം രൂപയുടെ ചികിത്സാസഹായം വിതരണം ചെയ്തു. 150 പേർക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു.സിനിമാതാരങ്ങളായ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോണ്‍, രമേഷ് പിഷാരടി, മണികണ്ഠൻ, ജാഫർ ഇടുക്കി, കലാഭവൻ പ്രജോത്, സംവിധായകൻ സുന്ദർ ദാസ്, ഫുട്ബോൾ താരങ്ങളായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, കൗൺസിലർമാരായ പി.എം.ശ്രീധരൻ, വി.ഒ.പൈലപ്പൻ, ബീന ഡേവീസ് എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് സി.എസ്.സുരേഷ് (വിനു) സ്വാഗതവും സെക്രട്ടറി കെ.എം.ബെന്നി നന്ദിയും പറഞ്ഞു. ക്ലബ് ഭാരവാഹികളായ എം.ജെ.സാബു, ജോയ് കട്ടാളൻ, ഡോ. ടി.പി.സുമേഷ്, സാജൻ വടക്കുംഞ്ചേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.