ചാലക്കുടി: കലാഭവൻ മണിയുടെ ഒന്നാം ചരമവാർഷികം മാർച്ച് 4, 5, 6 തീയതികളിൽ വിവിധ പരിപാടികളോടെ ആചരിക്കാൻ സംഘാടകസമിതി തീരുമാനിച്ചു. നാലിനു വിവിധ പഞ്ചായത്തുകളിൽ മണി അഭിനയിച്ച് ചിത്രങ്ങളുടെ പ്രദർശനം നടത്തും. അഞ്ചിനു നാടൻപാട്ട് കലാകാരന്മാരുടെ നേതൃത്വത്തിൽ നാടൻപാട്ടുകൾ അവതരിപ്പിക്കും. ആറിനു അനുസ്മരണ സമ്മേളനം നടത്തും.
സംഘാടകസമിതി യോഗത്തിൽ കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ് ഉഷ പരമേശ്വരൻ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, അഡ്വ. കെ.ബി.സുനിൽകുമാർ, സംവിധാകൻ സുന്ദർദാസ്, പി.എം.ശ്രീധരൻ, ഇ.സി.സുരേഷ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.