കൊച്ചി തമ്മനത്ത് മീന്‍വിറ്റ് വൈറലായി മാറിയ ഹനാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയുടെ ജീവിത പശ്ചാത്തലം സംബന്ധിച്ചുള്ള വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അവരെ ചികിത്സ ഡോക്ടര്‍. അഞ്ചുവര്‍ഷമായി ഹനാനിന്റെ ചെവിക്ക് ചികിത്സ നടത്തുന്നത് ഈ ഡോക്ടറാണ്. നാലാം ക്ലാസ് മുതല്‍ ചെറിയ തോതില്‍ സ്‌റ്റേജ് ഷോ നടത്തിയിരുന്നു ഹനാന്‍. അങ്ങനെ ഒരു പരിപാടിക്കിടെയാണ് കലാഭവന്‍ മണി ഈ പെണ്‍കുട്ടിയെ കാണുന്നത്.
അന്ന് കലാഭവന്‍ മണി ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ജീവിത അവസ്ഥകള്‍ കേട്ട് മനസലിഞ്ഞ മണി പിന്നീട് തൃശൂരിന് അടുത്തുള്ള പ്രദേശങ്ങളില്‍ നടന്ന സ്റ്റേജ് ഷോകളില്‍ അവളെ ഉള്‍പ്പെടുത്തിയിരുന്നു. വീട്ടിലെ അവസ്ഥകള്‍ മനസിലാക്കിയിരുന്ന അദേഹം മറ്റുള്ളവര്‍ക്ക് നല്കിയതില്‍ കൂടുതല്‍ പ്രതിഫലവും നല്കിയിരുന്നു.
ഇയര്‍ ബാലന്‍സിംഗിന്റെ പ്രശ്‌നം വല്ലാതെ അലട്ടിയതോടെ ഹനാന്‍ സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നത് കുറച്ചു. ഹനാന്റെ ചികിത്സയ്ക്കായി തന്റെ സുഹൃത്തായ ഡോക്ടറുമായി മണി സംസാരിക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു. കൂടുതല്‍ പഠിക്കണമെന്നും എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മണി പെണ്‍കുട്ടിക്ക് ഉറപ്പും നല്കിയിരുന്നു.