കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മണി ഏറെ താത്പര്യത്തോടെ കൊണ്ടു നടന്നിരുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണെന്നും വീട്ടുകാര്‍ക്ക് അവ വേണ്ടെന്നാണെങ്കില്‍ ലേലത്തിന് വച്ചാല്‍ ഞങ്ങള്‍ വാങ്ങിക്കൊള്ളാമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ക്കും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും മറുപടിയുമായി കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന് രംഗത്തെത്തിയിരിക്കുന്നു. മണിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ഒരു ആരാധിക എഴുതിയ കുറിപ്പിനു മറുപടിയും അതുപോലെ ഒരുപാടു ആളുകളുടെ സംശയത്തിനു ഉത്തരവുമായിട്ടണ് അനുജന് ആര്.എല്‍.വി രാമകൃഷ്ണല്‍ എത്തിയിരിക്കുന്നത്.
ഒരു ആയുസിന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ വണ്ടികള്‍ കുടുംബത്തിനു വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടെ എന്നതായിരുന്നു ആരാധികയുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാതെയാണ് ആളുകള്‍ അത് ഏറ്റെടുത്തിരിക്കുന്നതെന്നും പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും സ്മൃതി കൂടാരം തുറന്നിടാത്തതിലും തന്നെ കുറ്റപ്പെടുത്തുന്നത് നിജസ്ഥിതി മനസ്സിലാക്കാതെയാണെന്നും എല്ലാം തീരുമാനിക്കേണ്ടതു അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും താന്‍ ഇപ്പോള്‍ നിസ്സഹായനാണെന്നും പോസ്റ്റില്‍ പറയുന്നു.
മണിയുടെ അനിയനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത് പഴയ അഞ്ചുസെന്റ് തറവാട്ടിലാണ്. അര്ഹതപെട്ടവരുടെ കയ്യിലാണ് അവകാശമുള്ളത്. മണി മരിച്ച അന്നുമുതല്‍ തുടങ്ങിയ കുപ്രചരണങ്ങളാണ്. ഉടമസ്ഥാവകാശം തന്നിലല്ലന്നും രാമകൃഷ്ണന് പറഞ്ഞു. വണ്ടി മണി ഉപയോഗിച്ച വണ്ടിയല്ല. കലഭവന്‍ മണിക്ക് സ്വന്തമായി വണ്ടിയുണ്ടായിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഓട്ടോറിക്ഷ സഹോദരന്റെ മകനു വാങ്ങി നല്‍കിയതാണെന്നും പ്രളയത്തില്‍ തകര്‍ന്നു പ്രവര്‍ത്തന ക്ഷമമായ വണ്ടിയാണതെന്നും രാമകൃഷ്ണന് കുറുപ്പില്‍ കൂട്ടിചേര്‍ത്തു. ഞങ്ങള്‍ സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്നവരാണെന്നും ആ സമയത്തെല്ലാം കലാഭവന്‍ മണിയായിരുന്നു ആശ്രയമെന്നും ചാലക്കുടിയില്‍ വന്ന് ഒരു ഫോട്ടോ എടുത്തുകൊണ്ട് പോയി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആളാവാന്‍ ശ്രമിക്കരുതെന്നും രാമകൃഷ്ണന് പറയുന്നു.