അന്ന് രാത്രി സംഭവിച്ചത് എന്ത് ? കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ നുണപരിശോധനയ്ക്കു തയാറായി

കൊ​​​ച്ചി: ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നു​​​ണ പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കു ത​​​യാ​​റാ​​​ണെ​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ ഏ​​​ഴു​ പേ​​​ർ എ​​​റ​​​ണാ​​​കു​​​ളം സി​​​ജെ​​എം കോ​​​ട​​​തി​​​യി​​​ൽ മൊ​​​ഴി ന​​​ൽ​​​കി.

സി​​നി​​മാ ന​​ട​​ൻ ജ​​​ബ്ബാ​​​ർ എ​​​ന്ന ഇ​​​ടു​​​ക്കി ജാ​​​ഫ​​​ർ, ന​​​ട​​​നും ടി​​​വി അ​​​വ​​​താ​​​ര​​​ക​​​നു​​​മാ​​​യ സാ​​​ബു​​​മോ​​​ൻ, ജോ​​​ബി സെ​​​ബാ​​​സ്റ്റ്യ​​​ൻ, സി.​​​എ. അ​​​രു​​​ണ്‍, എം.​​​ജി.​​​വി​​​പി​​​ൻ, കെ.​​​സി.​ മു​​​രു​​​ക​​​ൻ, അ​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു പോ​​​ളി​​​ഗ്രാ​​​ഫ് ടെ​​​സ്റ്റി​​​നു ത​​​യാ​​​റാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

മ​​​ണി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സി​​​ബി​​​ഐ സം​​​ഘം ഇ​​​വ​​​രു​​​ടെ നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​ന്മേ​​ലാ​​​ണ് ത​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ത​​​യാ​​​റാ​​​ണെ​​​ന്ന് ഇ​​​വ​​​ർ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. കേ​​​സ് 12നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

Related posts