കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവർത്തിച്ച് കലാഭവൻ സോബി. കേസിൽ സോബി ഇന്ന് സിബിഐക്ക് മുന്നിൽ നുണ പരിശോധനയ്ക്ക് ഹാജരായി.
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘമാണെന്നും കേസിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ, മുൻ മാനേജർ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർ കഴിഞ്ഞ ദിവസം സിബിഐക്ക് മുന്നിൽ നുണപരിശോധനയ്ക്ക് ഹാജരായിരുന്നു.
ഡൽഹി, ചെന്നൈ എന്നിവടങ്ങളിലെ ഫോറൻസിക് ലാബുകളിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നുണപരിശോധന നടന്നത്.
അപകടസമയം വാഹനമോടിച്ചത് ആരെന്ന കാര്യത്തിലുൾപ്പടെ വ്യക്തത കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം.
Related posts
നടി ഹണി റോസിന്റെ പരാതി; വയനാട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പോലീസ്; എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും
വയനാട്: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍. വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം...ശരീരഘടനയെക്കുറിച്ചു പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ; സഹപ്രവർത്തകയുടെ ശരീരത്തെ പുകഴ്ത്തിയത് ലൈംഗികച്ചുവയുള്ള പരാമര്ശമാകില്ലെന്ന വാദം തള്ളി ഹൈക്കോടതി
കൊച്ചി: ശരീരഘടനയെക്കുറിച്ച് പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി. ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍...ഞാൻ പറഞ്ഞ കുന്തിദേവിയെ വളച്ചൊടിച്ചത് സാമൂഹിക മാധ്യമത്തിലൂടെ മറ്റുള്ളവർ; ഹണി റോസിനോട് എനിക്ക് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല; നിയമപരമായി നേരിടുമെന്ന് ബോചെ
കോഴിക്കോട്: നടി ഹണി റോസിനെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും താന്‍ നല്ല അർഥത്തില്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവര്‍ വളച്ചൊടിക്കുകയാണുണ്ടായതെന്നും ബോചെ പ്രതികരിച്ചു. നല്ല...