മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി ഓര്‍മയായിട്ട് നാല് വര്‍ഷങ്ങൾ. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ചാലക്കുടിയില്‍ ഓട്ടോ ഡ്രൈവറായിരുന്ന മണി മിമിക്രിയിലൂടെയാണ് സിനിമയിലെത്തുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ഓട്ടോറിക്ഷ ഡ്രൈവറുടെ കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിച്ചത്.
നായകനായും വില്ലനായും സ്വഭാവനടനായും നിരവധി സിനിമകളില്‍ അഭിനയിച്ച താരം തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മുഖ്യവേഷം അവതരിപ്പിച്ചിട്ടുണ്ട്.
വിനയന്റെ സംവിധാനത്തിലൊരുങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്പെഷല്‍ ജുറി പുരസ്ക്കാരം സ്വന്തമാക്കി.
മണിനാദം നിലച്ചിട്ട് നാല് വര്‍ഷങ്ങളായെങ്കിലും ആരാധകരുടെ മനസില്‍ മരിക്കാത്ത ഓര്‍മകളുമായി അദ്ദേഹം ഇന്നും ജീവിക്കുന്നു.