ഒരു മനുഷ്യന്റെ ജീവിതത്തിലെ നല്ലയോര്‍മകള്‍ മിക്കപ്പോഴും അവന്റെ പഠനകാലവുമായി ബന്ധപ്പെട്ടുള്ളതാകും.
ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും മുമ്പ് സ്വാതന്ത്ര്യത്തിന്റെ ഒരു ഘട്ടം എന്ന നിലയില്‍ പലരും ഈ കാലയളവിനെ കാണാറുണ്ട്.
വ്യത്യസ്ത ആശയങ്ങളും ചിന്താഗതികളും വിപ്ലവങ്ങളും പൊട്ടിത്തെറിയും ഒക്കെ ഇക്കാലയളവില്‍ ഉടലെടുക്കാറുണ്ട്. ഇപ്പോഴിതാ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ “നോ ബാഗ് ഡേ’ കൊണ്ടാടുന്നതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചെന്നൈയിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിനികളാണ് ബാഗില്ലാതെ കോളജില്‍ എത്തുന്നത്.
ദൃശ്യങ്ങളില്‍ ഇവര്‍ ബാഗിന് പകരം കുക്കറും, ട്രോളിയും ഹാംഗറുമൊക്കെ ആയിട്ടാണ് എത്തുന്നത്. ഈ കാഴ്ച നെറ്റിസണിലും ചിരിപടര്‍ത്തി.
നിരവധിപേര്‍ വിദ്യാര്‍ഥിനികളുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ച് കമന്റുകളുമായി എത്തി. “കലാലയ കാലം ആഘോഷമാക്കാനുള്ളതുതന്നെ.
പഠനത്തിനൊപ്പം ഇത്തരം ഭാവനകളും ചേര്‍ക്കുമ്പോള്‍ കോളജ് ഡേയ്സ് മനോഹരമായിരിക്കും’ എന്നാണൊരാള്‍ കുറിച്ചിട്ടുള്ളത്.