ചെന്നൈ: രജനീകാന്ത് ചിത്രം “കാലാ’ ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്. ഇന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല നിർമിച്ചിരിക്കുന്നത് ധനുഷാണ്. കാലായ്ക്കെതിരെ വലിയ പ്രതിഷേധമാണ് കർണാടകയിൽ നിലനിൽക്കുന്നത്. കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാണു “കാലാ’ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു കന്നഡ സംഘടനകൾ പ്രഖ്യപിച്ചത്. “കാലാ’യുടെ റിലീസ് തടയരുതെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.