ക​ലാ​ക​രന്മാ​ർ സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണം,  രാ​ഷ്‌ട്രീയ  വ​ക്താ​ക്ക​ളാ​ക​രുതെന്ന് അടൂർ ഗോപാലകൃഷ്ണൻ

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: ക​ലാ​കാ​രന്മാ​ർ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടേ​യും വ​ക്താ​ക്ക​ളാ​ക​രു​തെ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ല​യാ​ള ക​ലാ​കാ​രന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ’നന്മയു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ലാ​ക​രന്മാ​ർ സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണം. പ​ല ക​ലാ​കാ​ര·ാ​ർ​ക്കും പ​ല അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കാം. അ​തു രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്. അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ പു​ൽ​പാ​ട്ട്, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ​പി​എ​സി ല​ളി​ത, സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ, പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ഗോ​പി, പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി, ഡോ. ​പി.​വി. കൃ​ഷ്ണ​ൻ​നാ​യ​ർ, വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ, റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, പ്രി​യ​ന​ന്ദ​ൻ, ജ​യ​രാ​ജ് വാ​ര്യ​ർ, ര​വി കേ​ച്ചേ​രി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ളെ രാ​വി​ലെ പ​ത്തി​നു ക​ലാ​കാ​ര സം​ഗ​മം മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

Related posts