ബംഗളൂരു: തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ പുതിയ ചിത്രമായ കാല കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ അറിയിച്ചു.
കാവേരി നദിജല തർക്ക വിഷയത്തിൽ രജനീകാന്ത് നടത്തിയ പരാമർശങ്ങൾ പ്രതിഷേധാത്മകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നഡ സംഘടനകളുടെ എതിർപ്പ്.
തിയറ്റർ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്നും കന്നഡ സംഘടനകൾ അറിയിച്ചിട്ടുണ്ട്. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂൺ ഏഴിനാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
രജനീകാന്തിന്‍റെ മരുമകനും നടനുമായ ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് സിനിമ നിർമിക്കുന്നത്.