ചെന്നൈ കലാക്ഷേത്ര ആര്‍ട്സ് കോളേജിലെ ലൈംഗിക പീഡന പരാതിയില്‍ നാലു മലയാളി അധ്യാപകര്‍ക്ക് സസ്പെന്ഷന്.
ഹരിപത്മന്‍, ശ്രീനാഥ്, സജിത്ത് ലാല്‍, സായി കൃഷ്ണന്, എന്നീ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇന്നലെ അറസ്റ്റിലായ ഹരിപത്മനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റു മൂന്നു പേര്‍ക്കെതിരേ ആരോപണമുണ്ടെങ്കിലും പോലീസില്‍ പരാതി ലഭിച്ചിട്ടില്ല.
വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് അടച്ച കോളേജ് ഇന്നലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും, അധ്യാപകര്ക്കെതിരേ നടപടി എടുക്കാതെ കോളജിലേക്ക് മടങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാട് എടുത്തു.
പിന്നാലെയാണ് നാലു പേരെയും പിരിച്ചുവിടുന്നത്. അതേസമയം പരാതി അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജി കെ.കണ്ണന്റെയും, മുന്‍ ഡിജിപി ലതിക ചാരന്റെയും അധ്യക്ഷതയില്‍ അന്വേഷണ കമ്മീഷന് രൂപീകരിച്ചു.
മുന്‍ വിദ്യാര്‍ഥിനിയാണ് പീഡനപരാതിയുയര്ത്തിയത്. പഠനകാലയളവിലും ശേഷവും ഒരു അധ്യാപകന് ലൈംഗികമായി നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.