
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഒരു ദത്തെടുക്കൽ ചടങ്ങ് നടന്നു. അതിലെന്താ ഇത്ര കാര്യമെന്നാവും. കാര്യമുണ്ട്, കർഷകനായ വിജയപാലും ഭാര്യ രാജേശ്വരി ദേവിയും ദത്തെടുത്തിരിക്കുന്നത് ഒരു കാളക്കുട്ടിയെയാണ്!
അവർ അതിന് ‘ലാൽതു ബാബ’ എന്ന് പേരുമിട്ടു. ഇരുവർക്കും 15 വർഷമായിട്ടും കുട്ടികളില്ല. വിജയപാലിന്റെ അച്ഛൻ പരിപാലിച്ച പശുവിന്റെ കുട്ടിയാണിത്.
കർഷകന്റെ മാതാപിതാക്കൾ മരിച്ചയുടനെ പശുവും ചത്തു. ഇതോടെ അനാഥനായ കാളക്കുട്ടനെ അവർ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ദമ്പതികൾ കാളക്കുട്ടന്റെ “മുണ്ഡനം’ എന്ന ചടങ്ങും നടത്തി. ഗ്രാമീണരും ബന്ധുക്കളും ഉൾപ്പെടെ അഞ്ഞൂറോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.
യുപിയിൽ പശുവിനെ ദത്തെടുക്കുന്ന ആർക്കും പരിപാലനത്തിനായി പ്രതിദിനം 30 രൂപ ലഭിക്കും. നാല് കന്നുകാലികളെ വരെ ഇതിൻ പ്രകാരം ദത്തെടുക്കാം.
