തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നിയമമാക്കാൻ ഉടൻ ബിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തന നിരോധനത്തിനെതിരേ എം. സ്വരാജും വി.ടി. ബൽറാമും നൽകിയ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമോപദേശം സ്വീകരിക്കും. ഇതിനു ശേഷമാകും തുടർ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വിശദമാക്കി.
കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘരാവോ എന്നിവ സ്കൂളുകളിലും കോളജുകളിലും നടത്തുന്നത് വിലക്കിയാണ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. വിദ്യാർഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജ്മെന്റുകളും രക്ഷാകർതൃസംഘടനകളും സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്.