സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ളി​ലെ രാ​ഷ്‌​ട്രീ​യ സം​ഘ​ര്‍​ഷം;  ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് തേ​ടി

സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളെ കു​റി​ച്ച് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി റി​പ്പോ​ര്‍​ട്ട് തേ​ടി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു കോ​ള​ജി​നു മു​ന്നി​ൽ വ​ധി​ക്ക​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ലാ​ല​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി എ​ഡി​ജി​പി പി.​കെ. വി​നോ​ദ്കു​മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​തി​ന്‍റെ പേ​രി​ല്‍ കാ​മ്പ​സു​ക​ളി​ലെ രാ​ഷ്ട്രീ​യം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​കോ​ട​തി​യെ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ലേ​ക്കാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ഓ​രോ റേ​ഞ്ചു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ന്ന് ഇ​ന്‍റ​ല​ജി​ന്‍​സ് ആ​സ്ഥാ​ന​ത്തെ​ത്തും വി​ധ​ത്തി​ല്‍ ത​യാ​റാ​ക്കി അ​യ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

10 വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ലാ​ല​യ​ങ്ങ​ളി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ എ​ത്ര​യു​ണ്ടെ​ന്നും അ​തി​ല്‍ പ്ര​തി​ക​ക​ളാ​യ​വ​ര്‍ ആ​രെ​ല്ലാ​മാ​ണെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ശേ​ഖ​രി​ക്കു​ന്ന​ത്. ക​ലാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം, സം​ഘ​ര്‍​ഷം, അ​തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ , പ്ര​തി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി, തു​ട​ങ്ങി എ​ല്ലാ​വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി. ഓ​രോ​വ്യ​ക്തി​ക്കും കാ​മ്പ​സി​ല്‍ ആ​ശ​യ​പ്ര​ച​ര​ണം ന​ട​ത്താ​മെ​ന്നും എ​ന്നാ​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ളും ധ​ര്‍​ണ​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും കോ​ള​ജി​നു​ള്ളി​ല്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ക്ക​ണ​മെ​ന്നും ക​ലാ​ല​യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ചു​കൊ​ണ്ട് നേ​ര​ത്തെ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ചി​ന്‍റെ മു​ന്‍​കാ​ല വി​ധി ന​ട​പ്പാ​ക്കാ​ത്ത​തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണ് അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​തി​ന്‍റെ പേ​രി​ല്‍ കാ​മ്പ​സു​ക​ളി​ലെ രാ​ഷ്ട്രീ​യം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.

Related posts