ശിപായിയില്‍ നിന്ന് കോളജ് അദ്ധ്യാപകനിലേയ്ക്ക് എന്നെ വളര്‍ത്തി! ഇത്രയും എളിമയുള്ള മനുഷ്യനെ ഇനി കാണാന്‍ സാധിക്കില്ല; തന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച മഹനീയ വ്യക്തിത്വത്തെക്കുറിച്ച് കതിരേശന്‍ എന്ന അദ്ധ്യാപകന്‍

aug1-15-LEAD1പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സാധിക്കാത്തതിനാല്‍ 1979 ല്‍ കതിരേശന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ ആര്‍മിയില്‍ ശിപായിയായി ജോലിക്ക് ചേര്‍ന്നു. ഡ്രൈവിംഗില്‍ പരിശീലനം ലഭിച്ച കതിരേശന് ആസമയത്ത് ഡിഫന്‍സ് റിസെര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ലബോറട്ടറിയുടെ ഡയറക്ടറായിരുന്ന അബ്ദുള്‍ കലാമിന്റെ ഡ്രൈവറായി ആദ്യ നിയമനം ലഭിച്ചു. ‘ഒരേ നാട്ടുകാരായതിനാല്‍ തന്നെ അദ്ദേഹത്തിന് എന്നോട് പ്രത്യക ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹമെന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. കൂടാതെ പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍വിക്ക് കാരണമായ ഇംഗ്ലീഷ് പരീക്ഷ വീണ്ടുമെഴുതാന്‍ അദ്ദേഹമെനിക്ക് അവസരമുണ്ടാക്കി തന്നു.
aug1-15-LEAD2
ധാരാളം പുസ്‌കങ്ങള്‍ വാങ്ങിത്തരികയും പഠിക്കാന്‍ സഹായിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹമെന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കലാമിന്റെ ഡ്രൈവറായിരിക്കെ 1982 ല്‍ നല്ല മാര്‍ക്കോടെ ഞാന്‍ ഇംഗ്ലീഷ് പരീക്ഷ പാസായി. എന്റെ ജീവിതത്തെ മാറ്റിമറിച്ച വിജയമായിരുന്നു അത്.’ കതിരേശന്‍ പറയുന്നു. പിന്നീട് പഠനം നിര്‍ത്തിയില്ല. പന്ത്രണ്ടാം ക്ലാസില്‍ ഹിസ്റ്ററി, അക്കൗണ്ടന്‍സി,കൊമേഴ്‌സ്, എക്കണോമിക്‌സ്, തമിഴ്, ഇംഗ്ലീഷ് എന്നീ പേപ്പറുകളുള്ള ഗ്രൂപ്പില്‍ എനിക്ക് അദ്ദേഹം അഡ്മിഷന്‍ റെഡിയാക്കി. അതിനുശേഷം വിദൂരവിദ്യാഭ്യാസത്തിലൂടെ ഹിസ്റ്ററിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഇതിലും കലാം തൃപ്തനായില്ല. ഡോക്ടറേറ്റ് നേടി കോളജ് അദ്ധ്യാപകനാകണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

ykjytjkytjyt

 

1992 ല്‍ പ്രധാനമന്ത്രിയുടെ ചീഫ് സൈന്റിഫിക് അഡൈ്വസറായി കലാം ഡല്‍ഹിയിലേയ്ക്ക് മാറുന്നത് വരെ നീണ്ട പത്തുവര്‍ഷം കതിരേശന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കതിരേശന്റെ മനസില്‍ കലാം നിക്ഷേപിച്ച ആ കനല്‍ കെട്ടിരുന്നില്ല. 1998 ല്‍ ആര്‍മിയില്‍ നിന്ന് കതിരേശന്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിഎച്ച്ഡി പഠനത്തിനായി ചേര്‍ന്നു. 2002 ല്‍ ഡോക്ടറേറ്റ് നേടിയ കതിരേശന്‍  ഗവ സ്‌കൂള്‍ അദ്ധ്യാപകനായും പിന്നീട് വിദുരനഗര്‍ കളക്ടറേറ്റില്‍ ട്രെയിനിംഗ് പ്രോഗ്രാം കോര്‍ഡിനേറ്ററായും ജോലി ചെയ്തു. 2008 ല്‍ സേലത്തിനടുത്ത് ഗവണ്‍മെന്റ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി കതിരേശന്‍ തന്റെ , അല്ല, കലാമിന്റെ സ്വപ്ന ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ തിരുനെല്‍വേലിയിലെ കോളജില്‍ ജോലി ചെയ്യുന്ന കതിരേശന് പറയാനുള്ളതിതാണ് ഇത്രത്തോളം എളിമയുള്ള ഒരു മനുഷ്യനെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അദ്ദേഹമെന്നെ സ്വന്തം അനിയനെ പോലെ പരിപാലിച്ചു. എന്റെ ഫീസടച്ചു, എനിക്ക് പുസ്തകങ്ങള്‍ വാങ്ങി നല്‍കി, എന്റെ വീട്ടില്‍ വന്നു, എന്റെ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. അങ്ങനെ എണ്ണിയാല്‍ തീരില്ല കലാം എന്ന മനുഷ്യന്റെ മഹിമകള്‍. കലാം തന്റെ ചിറകുകള്‍ക്ക് പകര്‍ന്നു നല്‍കിയ അഗ്നി കതിരേശന്‍ ഇന്ന് പകരുകയാണ്, തന്റെ കീഴില്‍ ഗവേഷണത്തിനായി എത്തുന്ന ഓരോരുത്തര്‍ക്കും.

Related posts