പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലില്‍ വീണ മലമാന്കുഞ്ഞിനെ പെരുവണ്ണാമൂഴിയിലെ ഓട്ടോ ജീപ്പ് ഡ്രൈവര്‍മാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു മാസം പ്രായമുള്ള പെണ്മാനാണിത്.
പെരുവണ്ണാമൂഴി താഴത്തുവയല്‍ ഭാഗത്താണ് തള്ളയ്ക്കൊപ്പം സഞ്ചരിച്ചക്കവേ കുഞ്ഞുമാന് കനാലില്‍ വീണത്. സമീപമുള്ള വീട്ടുകാര്‍ വിവരം അറിയിച്ചതോടെ പെരുവണ്ണാമൂഴിയിലെ ഡ്രൈവര്‍മാര്‍ എത്തി. ടാക്സി ജീപ്പ് ഡ്രൈവര്‍ വടക്കേക്കര സജിയാണ് കനാലിലിറങ്ങി മാന്‍ കുഞ്ഞിനെ കരയിലെത്തിച്ചത്. വനംവകുപ്പിലെ പാമ്പുപിടുത്ത വിദഗ്ധന്‍ സുരേന്ദ്രനും സഹായിച്ചു. പരിസരത്തുതന്നെയുണ്ടായിരുന്ന തള്ളമാനിനൊപ്പം കുഞ്ഞിനെ വിട്ടു. വനം വകുപ്പധികൃതരും സ്ഥലത്തെത്തിയിരുന്നു.