സീതാർകുണ്ടിലെ ക​ല​മാ​ൻ ‘സൂപ്പർ ഷോ മാൻ’..! ടൂറിസ്റ്റുകൾക്ക് മുന്നിൽ  ഫോട്ടോയ്ക്ക് ഫോസ് ചെയ്യുന്ന നാട്ടുകാരുടെ സൂര്യയുടെ വിശേഷങ്ങളിങ്ങനെ…


നെന്മാ​റ : നെ​ല്ലി​യാ​ന്പ​തി സീ​താ​ർ​കു​ണ്ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കു കൗ​തു​ക​മാ​യി വ്യു ​പോ​യ​ന്‍റി​ന​ടു​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തു ക​ല​മാ​നും.

വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വ​ന്നു നി​ല്ക്കു​ക​യും യാ​ത്ര​ക്കാ​ർ ന​ല്കു​ന്ന പു​ല്ലും ചെ​ടി​ക​ളും ഭ​ക്ഷി​ക്കു​ക​യും ചെ​യ്യും. സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലും ഗ്രൂ​പ്പ് ഫോ​ട്ടോ​ക്കാർ​ക്കു മു​ന്നി​ലും ഇ​വ​ൻ ക​യ​റി നി​ല്ക്കും.

ഏ​ക​ദേ​ശം നാ​ലു വ​യ​സ് പ്രാ​യ​മു​ള്ള ആ​ണ്‍ മ്ലാ​വാ​ണ്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ പ​രി​ക്കു​പ​റ്റി സീ​താ​ർ​കു​ണ്ട് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കു സ​മീ​പം അ​വ​ർ കൊ​ടു​ത്ത ഭ​ക്ഷ​ണം ക​ഴി​ച്ച് മ​നു​ഷ്യ​രെ പേ​ടി​യി​ല്ലാ​തെ വ​ള​ർ​ന്ന​തി​നാ​ൽ ആ​ണ് മ​നു​ഷ്യ​രോ​ട് അ​ടു​പ്പം കാ​ണി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ സ്നേ​ഹ​ത്തോ​ടെ സൂ​ര്യ എ​ന്ന പേ​രും ന​ല്കി. സീ​താ​ർ​കു​ണ്ട് പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് പു​ൽ​മൈ​താ​നം താ​ഴെ​യു​ള്ള ചെ​ക്ക് ഡാ​മി​ലെ വെ​ള്ള​വും കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ കാ​പ്പി തോ​ട്ട​ത്തി​ലെ പു​ല്ലും ക​ള​ക​ളും ആ​ണ് ഭ​ക്ഷ​ണം.

വി​ശ്ര​മം പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തെ ത​ണ​ൽ മ​ര​ച്ചു​വ​ട്ടി​ലും. വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം കി​ട​ക്കും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു മു​ന്നി​ൽ എ​ത്ര നേ​രം വേ​ണ​മെ​ങ്കി​ലും നി​ല്ക്കു​ക​യും ചെയ്യും.

ഫോ​ട്ടോ എ​ടു​ത്താലും ആ​ളു​ക​ൾ ശ​രീ​ര​ത്തി​ൽ തൊ​ട്ടാ​ൽ പോ​ലും യാ​തൊ​രു വി​രോ​ധ​വും കാ​ണി​ക്കാ​റി​ല്ല.രാ​ത്രി സ​മ​യ​മാ​യാ​ൽ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്കു​മു​ന്നി​ലാ​ണു കി​ട​പ്പ്.

അ​പൂ​ർ​വം ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ സ​ഞ്ചാ​രി​ക​ൾ​ക്കു സൂ​ര്യ​യെ കാ​ണാ​തി​രി​ക്കു​ക​യു​ള്ളൂ. കൊ​ന്പ് വ​ള​ർ​ന്നു വ​രു​ന്ന​തേ​യു​ള്ളൂ ഇ​ണ​ചേ​രാ​ൻ പ്രാ​യ​മാ​യാ​ൽ കാ​ട്ടി​ലേ​ക്കുപോ​കു​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment