തിരുവനന്തപുരം: കലാമണ്ഡലം ഗോപിയാശാനെ പുകഴ്ത്തി മന്ത്രിമാരായ വി. ശിവൻകുട്ടിയും, വീണാ ജോർജും. ഫേസ്ബുക്ക് കുറിപ്പിലൂടെ കലാമണ്ഡലം ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം.
പ്രലോഭനങ്ങളിൽ നട്ടെല്ല് വളയ്ക്കാത്ത കലാമണ്ഡലം ഗോപി ആശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമെന്ന് ആരോഗ്യ മന്ത്രി കുറിച്ചു.
എന്നാൽ ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. കലാമണ്ഡലം ഗോപി ഗുരുതുല്യനാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പ്രചരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ ഗോപിയാശാനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ലെന്നും, ജനങ്ങളുടെ ഇടയിലേക്ക് നേരിട്ട് ഇറങ്ങുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം എന്റെ ഗുരുവാണ്, വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. മുണ്ടും നേരിയതും കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ഞാനാണ് പ്രകാശനം ചെയ്തത്. ഗുരുവായുരപ്പന്റെ മുന്നില്‍ ചെന്ന് ഗോപിയാശാനുള്ള മുണ്ടും നേരിയതും വച്ച് പ്രാര്‍ഥിക്കും.അദ്ദേഹത്തിനെ ഗുരുവിനെ തോട്ടുവണങ്ങുന്നത് പോലെ തൊട്ട് വണങ്ങുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.