ഇന്ന് രാവിലെ കളമശേരി സാമ്ര കണ്വെന്ഷന് സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി.
വിദഗ്ദ സംഘമെത്തി കരിമരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. തീ പിടുത്തമുണ്ടാക്കുന്ന ലഘു സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ഐഇഡിയ്ക്ക് സമാനമായ അതിനേക്കാല്‍ പ്രഹരശേഷി കുറഞ്ഞ വസ്തു ഉപയോഗിച്ചെന്ന് പൊട്ടിത്തെറി നടന്നെന്നാണ് പ്രാഥമിക നിഗമനം.
നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ സംഘവും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്. എന്നാൽ തീ പിടുത്തമുണ്ടാകുന്ന യാതൊരു തരത്തിലുമുള്ള വസ്തുക്കളും ഹാളിനുള്ളിൽ ഉണ്ടായിരുന്നില്ലെന്ന് സംഘാടകർ പറഞ്ഞു.
എന്‍ഐഎ, എന്‍എസ്ജി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല. കൺവൻഷൻ ഹാളിൽ നടന്നത് ബോംബാക്രമണം ആണെന്ന പ്രാഥമിക സംശയം നിലനില്ക്കുന്നു.
മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഫോടനം. പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.