കൊച്ചി: കളമശേരി കേസില്‍ സ്ഫോടനം നടത്തുന്നതിന് മുമ്പ് ചെറിയ രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് പ്രതി ഡൊമിനിക് മാര്ട്ടിൻ.
പലതവണ പലയിടങ്ങളിലായി ചെറുപരീക്ഷണങ്ങള്‍ നടത്തി പോരായ്മകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇവ പരിഹരിച്ച് വീണ്ടും പരീക്ഷണം നടത്തി.
തുടര്‍ന്നാണ് ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകള്‍ നിര്‍മിച്ച് കളമശേരിയിലെ യഹോവസാക്ഷികളുടെ യോഗത്തിനിടെ വച്ചതെന്നു പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസും (ഐഇഡി)യുടെ പ്രവര്‍ത്തനമാണ് പ്രതി പരീക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
17 പേര് ചികിത്സയില്‍
സ്ഫോടനത്തെത്തുടര്‍ന്ന് 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേര് ഐസിയു ചികിത്സയിലാണ്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
10പേര് വാര്‍ഡുകളില്‍ ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച മലയാറ്റൂര്‍ കുടവന്കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീനയുടെ (സാലി) സംസ്കാരം ഇന്ന് നടക്കും.
ചാലക്കുടി കിടങ്ങറയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് സംസ്കാരം. പൊള്ളലേറ്റ് മരിച്ച 12 വയസുകാരി ലിബ്നയുടെ മാതാവാണ് റീന.
പൊള്ളലേറ്റ് ചികിത്സയിലയായിരുന്ന ഇവരുടെ ഇളയമകന് രാഹുല്‍ കഴിഞ്ഞദിവസം ആശുപത്രിവിട്ടിരുന്നു. മൂത്തമകന് പ്രവീണിന്റെ നിലഗുരുതമായി തുടരുകയാണ്.