കളമശേരി: കളമശേരി കുസാറ്റ് സിഗ്നലിനു സമീപം ദേശീയപാതയിൽ ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു 27 പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് അഞ്ചോടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ 10 പേരെ കളമശേരി മെഡിക്കൽ കോളജിലും 17 പേരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുള്ളത്. വാഹനത്തിൽ 37 പേർ ഉണ്ടായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ആറു പുരുഷന്മാരും എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണുള്ളത്. അപകടത്തിൽ ആരുടേയും നില ഗുരുതരമല്ല.
കാസർഗോഡുനിന്നു കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.