കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യഹോവ സാക്ഷികളോടുള്ള പ്രതികാരമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്.
കുറേക്കാലമായി ഈ സമൂഹത്തോടുള്ള വിരോധം പ്രതി മനസില്‍ സൂക്ഷിച്ചിരുന്നു. കണ്വെന്ഷന് സെന്ററില്‍ ആളുകള്‍ ഒത്തുകൂടിയ സമയം പ്രതി ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കുന്നതിനിടെ കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രാർഥനാ ചടങ്ങുകൾ തുടങ്ങി 9. 20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യത്തെ സ്ഫോടനം നടന്നത്.
ഈ സമയത്ത് ഹാളിൽ 2500 ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നത് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായി. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. തിക്കിലും തിരക്കിലുംപെട്ട് നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു.
അന്ന് തന്നെ ഡൊമിനിക് മാര്ട്ടിൻ കീഴടങ്ങിയിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തത്.