കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി എറണാകുളം മെഡിക്കൽ കോളജിലെ മുൻ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഇന്ന് പോലീസ് അപേക്ഷ നൽകിയേക്കും.
തമിഴ്നാട്ടിലെ മധുരയിൽനിന്ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.ഇയാള കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് നിഗമനം.
കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട പണമിടപാടും ഇത്തരത്തിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷ പോലീസിനുണ്ട്. അനിൽകുമാർ വെളിപ്പെടുത്തിയ ചിലരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.