കളമശേരിയിൽ സ്ഫോടനം. ഒരാൾ മരിച്ചു. 23 പേർക്ക് പരിക്ക്. എറണാകുളം യഹോവാ സാക്ഷികളുടെ കൺവൻഷൻ സെന്ററിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടന കാരണം ഇനിയും വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശേരിക്കു സമീപമുള്ള കൺവെൻഷൻ സെന്ററിൽ പല സ്ഥലങ്ങളിലായാണ് സ്ഫോടനം ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കൺവൻഷനിൽ പങ്കെടുത്തവർ പറയുന്നു.
ഒരാഴ്ചയായി നടന്നു വരുന്ന കൺവൻഷന്റെ സമാപന ദിവസമായ ഇന്നാണ് സ്ഫോടനം ഉണ്ടായത്. കൺവെൻഷൻ തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്ഫോടനം നടന്നത്. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു
ഞായറാഴ്ച ആയതിനാൽ ധാരാളം ആളുകളുടെ സാനിധ്യം ഉണ്ടായിരുന്നു. രണ്ടായിരത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന കൺവൻഷൻ സെന്ററാണ് കളമശേരിയിൽ ഉള്ളത്.
പോലീസും അഗ്നി ശമന സേനാ ആംഗങ്ങളും സഥലത്തെത്തി രക്ഷാ പ്രവർത്തന ദൗത്യം നടത്തുന്നു. സ്ഫോടനം നടന്ന ഹാൾ സീൽ ചെയ്തു.