കളമശേരിയില്‍ പതിനേഴുകാരിയെ ഗര്‍ഭിണിയാക്കിയെന്ന സംഭവത്തില്‍ 12കാരനെതിരേ കേസെടുത്തത് കഴിഞ്ഞയാഴ്ച്ചയായിരുന്നു. കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകരോട് പെണ്‍കുട്ടി തന്നെയാണ് ഗര്‍ഭത്തിന് ഉത്തരവാദി ബന്ധുവായ 12കാരനാണെന്നു പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ അയല്‍ക്കാരും പറയുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി നാട്ടിലുള്ള ഒരു ചെറുപ്പക്കാരനുമായി ഇഷ്ടത്തിലായിരുന്നുവെന്ന സൂചനയാണ് അയല്‍ക്കാര്‍ നല്‍കുന്നത്. കാമുകനെ രക്ഷിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവം. വയറുവേദനയെത്തുടര്‍ന്നാണ് പെണ്‍കുട്ടി കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ട് കുത്തിവയ്പെടുത്ത പെണ്‍കുട്ടി, പിന്നീട് ശുചിമുറിയില്‍ പോകുകയും അവിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പ്രസവാനന്തര ചികിത്സയും നല്കി. അച്ഛന് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ദരിദ്ര ചുറ്റുപാടിലാണ് പെണ്‍കുട്ടിയുടെ കുടുംബം ജീവിക്കുന്നത്. അച്ഛന് ഉപേക്ഷിച്ചുപോയതിനാല്‍ ബന്ധുക്കളാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്.
പെണ്‍കുട്ടി പ്രസവിക്കുന്നതിന് രണ്ടുദിവസം മുന്‍പും പതിവുപോലെ കോളജില്‍ പോയിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കൂട്ടുകാര്‍ക്കും ഇതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് സൂചന. വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12 വയസുകാരെനെതിരെ കളമശേരി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.