റോഷ്‌നി എന്ന വീട്ടമ്മ മൂന്ന് വര്‍ഷമായി ജോലി ചെയ്തിരുന്ന വീട്ടു ്‌ജോലിക്കാരിക്ക് ശമ്പളമായി ഇതുവരെ നല്‍കിയത് വെറും 570 രൂപ മാത്രം !! ശമ്പളം നല്‍കാത്തത് മാത്രമല്ല, ജോലിക്കാരിയുടെ മുടി മുറിച്ച് കളയുകയും, മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു റോഷ്‌നി.
എന്നാല്‍ സഹികെട്ട് വീട് വിട്ട് പുറത്തു പോയ പെണ്‍കുട്ടിയെ മോഷണകഥ ചമച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഈ വീട്ടമ്മ! കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. തന്നെയും മകളെയും മുറിയില്‍ പൂട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന 30 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചുവെന്നാണ് റോഷനി പോണ്‍കുട്ടിക്കെതിരെ നല്‍കിയ പരാതി. അന്വേഷണത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്ത് കടന്ന പെണ്‍കുട്ടിയെ ഞാറയ്ക്കലില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടി അലഞ്ഞുതിരിഞ്ഞ് രാത്രി ഞാറയ്ക്കലില്‍ എത്തി. അവിടെ ഒരു വീട്ടില്‍ ദാഹജലം ചോദിച്ചു ചെന്ന പെണ്‍കുട്ടി അവശയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെയാണ് പോലീസ് കേസിന്റെ സത്യാവസ്ത മനസ്സിലാക്കുന്നത്.
നഷ്ടപ്പെട്ടുവെന്നു പറയുന്ന ആഭരണം വീട്ടിലെ കട്ടിലിനടിയില്‍ നിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. സഹികെട്ട് വീടുവിട്ടുപോകാന്‍ തുനിഞ്ഞപ്പോള്‍ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വീട് വിട്ട് പോയപ്പോള്‍ വീട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ മര്‍ദിച്ചതിനും കള്ളപ്പരാതി നല്‍കിയതിനും ചങ്ങമ്പുഴ നഗര്‍ ഐശ്വര്യയില്‍ റോഷ്‌നി നായര്‍ക്കെതിരെ (45) കേസെടുത്തതായി പോലീസ് പറഞ്ഞു.