ആദ്യം അച്ഛൻ പിന്നെ അനിയൻ, ചിറ്റപ്പൻ, മിനി മോൾ ( കൽപ്പന) അതെല്ലാം നഷ്ടങ്ങളാണ്. മിനി മോളുടെ മരണം എല്ലാവരുടെയും നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചിട്ടുള്ള അംഗീകാരങ്ങൽ കിട്ടിയിട്ടില്ലെങ്കിലും അവൾക്ക് പകരം വെയ്ക്കാൻ വേറെ ആരും ഇതുവരെയുണ്ടായിട്ടില്ലന്ന് സഹോദരിയും നടിയുമായ കലാരഞ്ജിനി.
അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അപ്പോഴൊക്കെ സഹപ്രവർത്തകർ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു. അതൊരു ആശ്വാസമായിരുന്നു.
ദിലീപ് നായകനായ കൊച്ചി രാജാവിൽ അഭിനയിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. ഇത് കേട്ട ഉടനെ ദിലീപും മുരളിച്ചേട്ടനും ഞാനും അഭിനയിക്കാനുള്ള സീനുകൾ എല്ലാം വേഗം തീർത്തു.
ആശുപത്രിയിലേക്ക് പോകാൻ ഞാൻ ഇറങ്ങിയപ്പോൾ എന്റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നു. എന്നിട്ട് പറഞ്ഞു ചേച്ചി വേറൊന്നും ഇപ്പോൾ നോക്കേണ്ട, ആദ്യം ആശുപത്രി കാര്യങ്ങൾ നോക്കൂവെന്ന്, അതൊരിക്കലും മറക്കില്ല എന്ന് കലാരഞ്ജിനി പറഞ്ഞു.