കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശവനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ.
അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 കാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53-കാരനായ സുജിത്താണ് അറസ്റ്റിലായത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ഇന്നലെയാണ് യുവതി പരാതി നല്‍കിയത്. ടൗൺ പോലീസ് അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
ഇത്തരം കേസുകൾ സംസ്ഥാനത്ത് വർധിച്ച് വരികയാണ്. ഇക്കഴിഞ്ഞ ജൂണിലാണ് റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വച്ച് വിദേശ വനിതയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ പിടികൂടിയത്.