ക​ള​രി​പ്പ​യ​റ്റ് ദേ​ശീ​യ ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പി.​ടി. ഉ​ഷ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ളം ഏ​റ്റ​വു​മ​ധി​കം മെ​ഡ​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തു​ന്ന ക​ള​രി​പ്പ​യ​റ്റ് ഉ​ത്ത​രാ​ഖ​ണ്ഡ് ദേ​ശീ​യ ഗെ​യിം​ഗി​ൽ​നി​ന്നു പു​റ​ത്ത്. ക​ള​രി​പ്പ​യ​റ്റ് ദേ​ശീ​യ ഗെ​യിം​സി​ൽ മ​ത്സ​ര ഇ​ന​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ളം നി​ര​വ​ധി സു​വ​ർ​ണ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ ക​ള​രി​പ്പ​യ​റ്റ് പ​ടി​ക്കു പു​റ​ത്താ​കു​മെ​ന്ന് ഉ​റ​പ്പാ​യി. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ടി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സം​സ്ഥാ​ന കാ​യി​ക മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി. 38-ാമ​ത് ദേ​ശീ​യ ഗെ​യിം​സ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഈ ​മാ​സം 28 മു​ത​ൽ ഫെ​ബ്രു​വ​രി 14വ​രെ​യാ​ണ് അ​ര​ങ്ങേ​റു​ക.

കോ​ട​തി​വി​ധി ന​ട​പ്പാ​കി​ല്ല

ക​ള​രി​പ്പ​യ​റ്റ് ദേ​ശീ​യ​ഗെ​യിം​സി​ൽ മ​ത്സ​ര ഇ​ന​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​രി​യാ​ന സ്വ​ദേ​ശി​നി​യാ​യ താ​രം ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​യി​ന​മാ​ക്കി ഒ​രാ​ഴ്ച​യ്ക്ക​കം പു​തു​ക്കി​യ മ​ത്സ​ര​ക്ര​മം പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഐ​ഒ​എ​യ്ക്കും ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രി​നും നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ, ഗെ​യിം​സ് ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ ഇ​നി മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ. ഇ​ക്കാ​ര്യം ഇ​ന്ന​ലെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യും വ്യ​ക്ത​മാ​ക്കി. നാ​ഷ്ണ​ൽ ഗെ​യിം​സി​ലെ നി​യ​മാ​വ​ലി അ​നു​സ​രി​ച്ചാ​ണ് മ​ത്സ​ര ഇ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും നി​ശ്ചി​ത ഇ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ എ​ണ്ണം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പി.​ടി. ഉ​ഷ​യു​ടെ പ്ര​തി​ക​ര​ണം.

കോ​ട​തി വി​ധി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യി​ല്ലെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി. ഏ​ഷ്യ​ൻ ഗെ​യിം​സ്, കോ​മ​ണ്‍ വെ​ൽ​ത്ത് ഗെ​യിം​സ്, ഒ​ളി​ന്പി​ക്സ് എ​ന്നി​വ​യി​ലു​ള്ള 34 ഇ​ന​ങ്ങ​ളാ​ണ് ദേ​ശീ​യ ഗെ​യിം​സി​ലു​ണ്ടാ​വു​ക​യെ​ന്നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ എ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും ഉ​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ന് എ​തി​ർ​പ്പ്

ദേ​ശീ​യ ഗെ​യിം​സി​ൽ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​യി​ന​മാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​യി​ന​മാ​ക്കാ​ൻ കോ​ട​തി പ​റ​ഞ്ഞി​ട്ടും ദേ​ശീ​യ ഗെ​യിം​സി​ൽ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​യി​ന​മാ​ക്കാ​നാ​കി​ല്ലെ​ന്ന് ഐ​ഒ​എ അ​ധ്യ​ക്ഷ പി.​ടി. ഉ​ഷ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് തി​ക​ച്ചും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഐ​ഒ​എ​യു​ടെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ ഗെ​യിം​സി​നു​ള്ള മ​ത്സ​ര ഇ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ഐ​ഒ​എ ആ​ണ്. മ​ല​യാ​ളി​യാ​യ പി.​ടി. ഉ​ഷ അ​ധ്യ​ക്ഷ​യാ​യി​രി​ക്കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ഒ​രു ഒ​ഴി​വാ​ക്ക​ലു​ണ്ടാ​യ​ത് അ​ന്പ​ര​പ്പി​ച്ചു. ക​ള​രി​പ്പ​യ​റ്റ് ഒ​ഴി​വാ​ക്കി​യെ​ന്ന വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ, ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നും ഐ​ഒ​എ​യ്ക്കും ക​ത്തെ​ഴു​തി​യി​രു​ന്നു.

ഒ​രു പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​യി​ല്ല. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ക​ള​രി​പ്പ​യ​റ്റ് പോ​ലു​ള്ള പ​ര​ന്പ​രാ​ഗ​ത കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന​ത് കേ​ന്ദ്ര കാ​യി​ക​ന​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ഐ​ഒ​എ​യു​ടെ ന​ട​പ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2023ൽ ​കേ​ര​ള​ത്തി​ന് 22 മെ​ഡ​ൽ

ഗോ​വ​യി​ൽ 2023 ൽ ​ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര ഇ​ന​മാ​യി​രു​ന്നു. അ​ന്നു കേ​ര​ളം 19 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 22 മെ​ഡ​ലു​ക​ലാ​ണ് ക​ള​രി​പ്പ​യ​റ്റി​ൽ നി​ന്നും നേ​ടി​യ​ത്. ഇ​ത്ത​വ​ണ ദേ​ശീ​യ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കാ​നാ​യി കേ​ര​ള താ​ര​ങ്ങ​ൾ ത​യാ​റെ​ടു​ത്തു നി​ല്ക്ക​വേ​യാ​ണ് ഐ​ഒ​എ​യു​ടെ തീ​രു​മാ​നം ഇ​ടി​ത്തീ​യാ​യി വ​ന്ന​ത്.

2015ൽ ​കേ​ര​ളം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 35-ാമ​തു ദേ​ശീ​യ ഗെ​യിം​സി​ലാ​ണ് ക​ള​രി​പ്പ​യ​റ്റ് ആ​ദ്യ​മാ​യി പ്ര​ദ​ർ​ശ​ന ഇ​ന​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു​ള്ള പ​ര​ന്പ​രാ​ഗ​ത കാ​യി​ക ഇ​ന​മാ​യ മ​ല്ല​ഖാ​ന്പ് 36-ാം ദേ​ശീ​യ ഗെ​യിം​സി​ലാ​ണ് ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ​യും മ​ല്ല​ഖാ​ന്പ് മ​ത്സ​ര​യി​ന​മാ​ണ്.

Related posts

Leave a Comment