മ​നുവും ജൂ​ലി​യും കരംപിടിച്ചു പഴയകാലത്തിന്‍റെ ഓർമ പുതുക്കലുമായി

Kalavandi

മ​ങ്കൊ​ന്പ്: വി​വാ​ഹ​ശേ​ഷം വ​ധൂ​വ​ര​ൻ​മാ​ർ​ക്ക യാ​ത്ര​ചെ​യ്യാ​ൻ വി​ല​കൂ​ടി​യ​തും, മോ​ടി​യു​മു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ തേ​ടു​ന്ന കാ​ല​ത്ത് പ​ഴ​മ​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന വി​വാ​ഹ​യാ​ത്ര കൗ​തു​ക​മാ​യി. കാ​വാ​ല​ത്ത് ഇ​ന്ന​ലെ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം വ​ധു​വും വ​ര​നും പ​ള്ളി​യി​ൽ നിന്ന് ​വീ​ട്ടി​ലേ​ക്കു പോ​യ​ത് പ​ഴ​യ​കാ​ല​ത്തെ വാ​ഹ​ന​മാ​യ കാ​ള​വ​ണ്ടി​യി​ലാ​യി​രു​ന്നു.

കാ​വാ​ലം കി​ഴ​ക്കേ കു​ന്നു​മ്മ ചെ​ന്പി​ലാ​യി​ൽ, പേ​രൂ​ർ വീ​ട്ടി​ൽ ടോ​മി​ച്ച​ന്‍റെ മ​ക​ൻ മ​നു വ​ർ​ഗീ​സി​ന്‍റെ വി​വാ​ഹ​മാ​ണ് നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും എ​ക്കാ​ല​വും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​നൊ​രു കൗ​തു​ക​ക്കാ​ഴ്ച സ​മ്മാ​നി​ച്ച​ത്. മ​നു​വി​ന്‍റെ​യും കോ​ട്ട​യം കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​യ ജൂ​ലി​യു​ടെ​യും വി​വാ​ഹം കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ വ​ച്ചാ​ണ് ന​ട​ന്ന​ത്. വി​വാ​ഹ​ശേ​ഷം വി​രു​ന്നൊ​രു​ക്കി​യി​രു​ന്ന പ​ള്ളി​ഹാ​ളി​ലേ​ക്കു ന​വ​ദ​ന്പ​തി​ക​ളെ ആ​ന​യി​ച്ച​തും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു. മ​നു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു പ​തി​വി​നു വി​പ​രീ​ത​മാ​യ ആ​ചാ​ര​ങ്ങ​ളൊ​രു​ക്കി​യ​ത്. സ​ൽ​ക്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ന​വ​ദ​ന്പ​തി​മാ​രെ സു​ഹൃ​ത്തു​ക്ക​ൾ കാ​ള​വ​ണ്ടി​യി​ൽ ക​യ​റ്റി. തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന്കാ​വാ​ലം റോ​ഡി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ. പ​ച്ചി​ല​ക്ക​ന്പു​ക​ളും കൈയിലേ​ന്തി ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി സൃ​ഹൃ​ത്ത് സം​ഘം കാ​ള​വ​ണ്ടി​ക്കു മു​ന്പേ ന​ട​ന്നു നീ​ങ്ങി. അ​പൂ​ർ​വ​ക്കാ​ഴ്ച കാ​ണാ​ൻ വി​വാ​ഹ​ച്ച​ട​ങ്ങി​നു ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത​വ​രും റോ​ഡു​വ​ക്കി​ലേ​ക്കെ​ത്തി​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നാ​ണ് വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​മെ​ത്തി​ച്ച​ത്.

Related posts