വണ്ടിത്താവളം: നവദന്പതികൾ കാളവണ്ടിയിൽ വരന്റെ വീട്ടിലേക്ക് യാത്ര ചെയ്തത് കാഴ്ചക്കാർക്ക് കൗതുകമായി. വിളയോടി എഴുത്താണി ശിവരാമന്റെ മകൻ ഷിജുവും കലായം കുളന്പിൽ വിജയന്റെ മകൾ ജാൻസിയും നല്ലേപ്പിള്ളിയിലെ സ്വകാര്യ മണ്ഡപത്തിൽ വിവാഹിതരായ ശേഷം കാറിൽ ചിറ്റൂർ താമരക്കുളത്ത് എത്തിയശേഷം പിന്നീട് കാളവണ്ടിയിലാണ് ഇവർ യാത്ര ചെയ്തത്.
ഇതിനായി വരന്റെ സുഹൃത്തുക്കളാണ് കാളവണ്ടിയും ബാന്റ് മേളവും ഏർപ്പെടുത്തിയത്. വധുവിനെ പിറകിലിരുത്തി വരൻ തന്നെയാണ് വണ്ടി തെളിച്ചത്. പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്നയാത്രാവാഹനം വിവാഹ ചടങ്ങിന് ഉപയോഗിച്ചത് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.