തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് കാലവർഷത്തിന്റെ വരവിന് ആക്കം കൂട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ചുഴലിക്കാറ്റിന്റെ സ്വാധീനം കാലവർഷക്കാറ്റിന് കരുത്തേകിയതോടെയാണ് ഇക്കുറി കാലവർഷം നേരത്തെ പെയ്തു തുടങ്ങാനുള്ള സാധ്യത തെളിയുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം മാലിദ്വീപ്-കന്യാകുമാരി ഭാഗത്ത് വരവറിയിക്കും.
കാറ്റിന്റെ വേഗത്തിനൊപ്പം മറ്റു കാലാവസ്ഥാ ഘടകങ്ങളും അനുകൂലമായാൽ പിന്നീടുള്ള 48 മണിക്കൂറിനുള്ളിൽ തന്നെ കേരളത്തിൽ കാലവർഷപ്പെയ്ത്ത് ആരംഭിക്കാൻ സാധ്യതയുണ്ടെ ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ഇക്കുറി കാലവർഷം മേയ് 31 നു തന്നെ കേരളത്തിലെത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.