തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ക​രു​ത്തു കാ​ട്ടി ; ഞാ​യ​റാ​ഴ്ച​വ​രെ പെ​യ്ത​ത് 240.8 മി​ല്ലീ​മീ​റ്റ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​പാ​ദ​ത്തി​ൽ ത​ന്നെ തി​മി​ർ​ത്തു പെ​യ്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ക​രു​ത്തു കാ​ട്ടി​യ​പ്പോ​ൾ, ഞാ​യ​റാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്തി​നു കി​ട്ടി​യ​ത് 240.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ. 192.2 മി​ല്ലീ​മീ​റ്റ​ർ പെ​യ്യേ​ണ്ട സ്ഥാ​ന​ത്താ​ണ് ഈ ​അ​ധി​ക​പ്പെ​യ്ത്ത്.

മ​ഴ​ക്കെ​ടു​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ ജി​ല്ല​ക​ളി​ലൊ​ന്നാ​യ ഇ​ടു​ക്കി​യി​ൽ ഞാ​യ​റാ​ഴ്ച​വ​രെ പെ​യ്ത​ത് 227.07 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്. പെ​യ്യേ​ണ്ടി​യി​രു​ന്ന മ​ഴ​യു​ടെ 24.76 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. ക​ണ്ണൂ​രി​ൽ 220.3 മി​ല്ലീ​മീ​റ്റ​ർ പെ​യ്യേ​ണ്ട സ്ഥാ​ന​ത്ത് പെ​യ്ത​ത് 343.89 മി​ല്ലീ​മീ​റ്റ​റാ​ണ്. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​ച്ച് മ​ഴ പെ​യ്ത​ത്. 215.2 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് കി​ട്ടി​യ​ത് 196.61 മി​ല്ലീ​മീ​റ്റ​റാ​ണ്.

ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ളു​ന്ന കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് 2039.7 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​നു കി​ട്ടേ​ണ്ട​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കി​ട്ടി​യ​ത് 1855.9 മി​ല്ലീ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ല​വ​ർ​ഷ മ​ഴ​യി​ൽ കു​റ​വു രേ​ഖ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത്തി​ന് ഇ​ക്കു​റി കാ​ല​വ​ർ​ഷ​ത്തി​ൽ നി​ന്നും അ​ധി​ക മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Related posts