മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഇതില്‍ രണ്ടു കുട്ടികളടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. സുശീല (60), ഇവരുടെ പേരക്കുട്ടി അനുശ്രീ (12) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്. നിലമ്പൂർ അമരമ്പലം ക്ഷേത്രത്തില്‍ ബലിയിടാനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം.
ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് ഒഴുക്കിൽപ്പെട്ടത്. ഇവരിൽ രക്ഷപ്പെട്ട രണ്ട് കുട്ടികൾ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. സ്ഥലത്ത് അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്.