കോട്ടയം: വേനല്‍മഴയിലും വൈകാതെ തുടങ്ങുന്ന കാലവര്‍ഷത്തിലും കനത്ത കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം. കടലിലെ ന്യൂനമര്‍ദവും കാറ്റിന്റെ ഗതിമാറ്റവും കൊടുങ്കാറ്റിനു കാരണമാകും.
കാലവര്‍ഷം ജൂണ്‍ ആദ്യവാരം എത്തുമെന്നും കനത്ത പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണം. പൊതുസുരക്ഷ മുന്‍നിറുത്തി വഴിയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപന വളപ്പുകളിലും നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ അടിയന്തര നടപടിയുണ്ടാകണം.
‘
പ്രളയം വരുത്തിവയ്ക്കരുത്
കോട്ടയം: പ്രളയം നിയന്ത്രിക്കാന്‍ പുഴകളിലെ മണല്‍ വാരിമാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായില്ല. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രളയത്തിനുള്ള സാധ്യതയുണ്ടായിരിക്കേ മണിമല, മീനച്ചില്‍, പമ്പ, അഴുത നദികളിലെ മണല്‍ വാരി പുഴകള്‍ക്ക് ആഴം കൂട്ടണം. നദിയുടെ അടിത്തട്ടുമുതല്‍ തീരംവരെ ഒരേ ഉയരത്തില്‍ മണ്ണും മണലും നിറഞ്ഞതിനാല്‍ ഒഴുക്കുകുറഞ്ഞ് പ്രളയം തീരങ്ങളിലേക്ക് കയറി ദുരിതം സൃഷ്ടിക്കുന്നു.
ചെക്ക് ഡാമുകള്‍ വന്നതോടെ മണലൊഴുക്ക് പൊതുവേ കുറവാണ്. 2018 മുതല്‍ പതിവായ പ്രളയങ്ങളില്‍ വലിയ തോതില്‍ ചെളിയും മണലും നദികളില്‍ അടിഞ്ഞിട്ടുണ്ട്.
20 വര്‍ഷമായി ജില്ലയില്‍ മണല്‍വാരലിന് നിരോധനമുള്ളതിനാല്‍ മണല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭിക്കാനില്ല. മണല്‍ നിരോധിച്ചതോടെ പാറപ്പൊടിക്ക് വില പതിന്മടങ്ങായി നിര്‍മാണച്ചെലവ് വര്‍ധിച്ചു. നിര്‍മാണങ്ങള്‍ക്ക് പുഴമണലാണ് കൂടുതല്‍ അനുയോജ്യമെന്നിരിക്കെ മണല്‍ വാരല്‍ നിയന്ത്രണത്തില്‍ അടിയന്തര നടപടി വേണം.