പാലക്കാട്: കാലവർഷം ശക്തമായതിനാൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ജൂണ്‍18 വരെ എല്ലാ ജില്ലാതല ഓഫീസർമാരും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആവശ്യമുളള ജീവനക്കാരും, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരും അവധി എടുക്കാതെ അവരവരുടെ അധികാരപരിധിയിൽ തന്നെയുണ്ടാവണമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു.
അവധിയിൽ പോയവരുടെ അവധി റദ്ദ് ചെയ്ത് തിരികെ ജോലിയിൽ പ്രവേശിക്കാനുളള നിർദേശം ജീവനക്കാർക്ക് നൽകണം. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യം, കഐസ്ഇബി, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് നിരത്ത്, ഇലക്ട്രിക്കൽ വിഭാഗത്തിലുളളവർ അടിയന്തര സാഹചര്യങ്ങളിൽ സമയോചിത നടപടികൾ ഉടൻ സ്വീകരിക്കാൻ സജ്ജരാകണമെന്നും കളക്ടർ അറിയിച്ചു.