തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ പല ഭാഗത്തും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ഈ ന്യൂനമർദ്ദം ശക്തിപ്രാപിച്ചാൽ അടുത്ത ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേ സമയം മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത മാസവും തുടർന്യൂനമർദങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുന്നു.