ഞാന്‍ മലയാളി… കല്‍ഹാര! പഠിച്ചതും വളര്‍ന്നതുമൊക്കെ ബംഗളൂരുവില്‍; ഷൈന്‍ ടോമിന്റെ നായികയായി മലയാളത്തില്‍

kalhara

പ്രശസ്ത മോഡല്‍ കല്‍ഹാര സിനിമയിലേക്കെത്തുന്നത് ഷൈന്‍ ടോമിന്‍റെ നായികയായി. കല്‍ഹാര എന്നു കേട്ടപ്പോള്‍ നിങ്ങള്‍ ചിന്തിച്ചു കാണും പിന്നെയും ഒരു നോര്‍ത്ത് ഇന്ത്യന്‍ നടി കൂടെയെന്ന്. എങ്കില്‍ തെറ്റി. അങ്ങനെ എങ്ങാനും ചോദിച്ചാല്‍ താനൊരു മലയാളിയാണേ… എന്നു കല്‍ഹാര പറയും.

പക്ഷേ സിനിമയില്‍ കല്‍ഹാരയെത്തുന്നത് നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയായാണ്. സഫീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന പ്രേതമുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലാണ് കല്‍ഹാര പ്രധാന വേഷത്തിലെത്തുന്നത്. പഠനത്തിനു ശേഷം ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ കല്‍ഹാര മോഡലിംഗിനെ കണ്ടത് സിനിമാലോകത്തേക്കുള്ള വാതിലായാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തിന്‍റെ കഥ സഹീര്‍ പറഞ്ഞപ്പോള്‍ തന്നെ  താന്‍ സമ്മതമറിയിച്ചെന്നും കല്‍ഹാര പറയുന്നു.

“കല്‍ഹാര എന്ന പേരു കേട്ട് പലരും ഞാന്‍ നോര്‍ത്ത് ഇന്ത്യന്‍ ആണെന്നു തെറ്റിദ്ധരിക്കാറുണ്ട്. ഞാന്‍ മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമൊക്കെ ബംഗളൂരുവിലാണ്. അതുകൊണ്ടുതന്നെ എന്‍റെ സംസാരത്തിലൊക്കെ ഒരു മലയാളി ടച്ച് കുറവായിരിക്കും. ആന്പല്‍പ്പൂവിന്‍റെ സംസ്കൃത പദമാണ് കല്‍ഹാര എന്നത്  കല്‍ഹാര വ്യക്തമാക്കി.

Related posts