പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായതിന് ശേഷമാണ്.
മാപ്പ്, ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്, എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്… വിസ്മയയുടെ വിയോഗത്തെ കുറിച്ചും അതിലേക്ക് നയിച്ച സംഭവങ്ങളുമെല്ലാം അറഞ്ഞതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്.
സാക്ഷരതയും ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായിട്ടും നമ്മുടെ ആളുകള്‍ സ്ത്രീധനം എത്ര വലിയ കുറ്റകൃത്യമാണെന്നും അതിക്രമങ്ങള്‍ തെറ്റാണെന്നും തിരിച്ചറിയാത്തത് അംഗീകരിക്കാനാകില്ല.
എല്ലാ മുറിപ്പാടുകളും കാണണമെന്നില്ല, എല്ലാ മുറിവുകളും രക്തമൊലിക്കുന്നതാകണമെന്നുമില്ല.
-കാളിദാസ് ജയറാം