റായ്പുർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സന്ന്യാസിയെ അറസ്റ്റ് ചെയ്തു. കാളിചരണ്‍ മഹാരാജ് എന്നയാളെ ഛത്തീസ്ഗഡ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അധിക്ഷേപ പരാമര്‍ശത്തില്‍ കാളിചരണ്‍ മഹാരാജിനെതിരെ റായ്പൂരിലെ ടിക്രാപര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം നടന്നത്. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
സംഭവത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.കോണ്‍ഗ്രസ് നേതാവായ പ്രമോദ് ദുബെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.