ചോരക്കളി വേണ്ടെന്ന് കാളിദാസ് ജയറാം

kalidasആരാധകര്‍ ചിലപ്പോഴെങ്കിലും താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. അത്തരമൊരു തലവേദന പിടിച്ചിരിക്കുകയാണ് യുവതാരം കാളിദാസ് ജയറാം. ആരാധന എന്നു പറയുമ്പോള്‍ വെറും ആരാധനയല്ല, ചോരയിലെഴുതിയ പ്രണയലേഖനമാണ് കാളിദാസിനു കിട്ടിയത്.

ചോരകൊണ്ട് ‘”കണ്ണേട്ടാ ഐ ലൗ യൂ’’ എന്നെഴുതിയ കത്തിന്റെ ചിത്രവും അതിനുള്ള മറുപടിയും കാളിദാസ് തന്റെ ഫെയ്‌സ്ബുക്ക് പേജി ല്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ‘’”എന്നെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്റെ സിനിമകള്‍ തിയറ്ററില്‍ കാണുക. ഇ ത്തരം പ്രവൃത്തികള്‍ എന്നെ വിഷമിപ്പി ക്കുക മാത്രമാ കും ചെയ്യുക’.’’ കാളിദാസ് തന്റെ പോസ്റ്റില്‍ കുറിച്ചു.

കാളിദാസ് നായകനായി അരങ്ങേറുന്ന പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും…’ എന്ന പാട്ടില്‍ കാളിദാസിനെ ഇരയാക്കിയിരുന്ന ട്രോളന്മാരിപ്പോള്‍ കത്തു വിഷയവും ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളും കമന്റുകളും വന്നു തുടങ്ങിയതോടെ കാളിദാസ് തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

Related posts