മൂന്നാർ: നടൻ കാളിദാസ് ജയറാമിനെയും സംഘത്തെയും മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ബിൽ തുക നൽകാത്തതിനെ തുടർന്നാണ് തടഞ്ഞുവച്ചത്. തമിഴ് വെബ് സീരിസ് ഷൂട്ടിംഗിനായാണ് സംഘം മൂന്നാറിലെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാളിദാസും സംഘവും ഇവിടെ താമസിച്ചെങ്കിലും പോകാൻ നേരം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകിയില്ല. ഇതോടെയാണ് ജീവനക്കാർ തടഞ്ഞത്. പോലീസെത്തി ചർച്ച നടത്തിയതോടെ നിർമാണ കമ്പനി പണം അടച്ചു.