ഒരുപാട് കാത്തിരുന്നു തിയറ്ററില്‍ പോയി കണ്ട കമല്‍ സാറിന്റെ സിനിമ വിരുമാണ്ടിയാണ്. ആ സിനിമ കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.
പക്ഷേ ആ സമയത്ത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. എനിക്ക് അപ്പോള്‍ 18 വയസായിട്ടില്ല. തിയറ്ററില്‍ പോയി കാണാനാവില്ല.
എനിക്ക് സങ്കടമായി. സുഹൃത്തുക്കളുടെ കൂടെ പോയി കാണാമെന്ന് വിചാരിച്ച് പ്ലാന്‍ ചെയ്തെങ്കിലും നടന്നില്ല. സത്യം തിയറ്ററില്‍ കമല്‍ സാര്‍ തന്നെ ഒരു ഷോ നടത്തുന്നുണ്ടായിരുന്നു.
അതിലേക്ക് അച്ഛന് ക്ഷണം വന്നു. അന്ന് വീട്ടില്‍ അച്ഛനെ കുറെ ടോര്‍ച്ചര്‍ ചെയ്തു, എന്നെ കൂടെ കൊണ്ടുപോവാന്‍ വാശി പിടിച്ചു. അങ്ങനെ ഫസ്റ്റ് ഡേ തന്നെ ഞാനും പോയി.
സിനിമ കണ്ട് പുറത്ത് വന്നപ്പോള്‍ എന്നെ കണ്ട് കമല്‍ സാര്‍ അച്ഛനോട് പറഞ്ഞു, ഇത് കുട്ടികള്‍ക്ക് പറ്റിയ പടമാണെന്ന് തോന്നുന്നില്ലെന്ന്.
ആ സംഭവം ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ഒരു സിനിമ എന്ന നിലയിൽ തന്നെ ഒരുപാട് സ്വാധീനം ചെയ്ത ചിത്രമാണ് വിരുമാണ്ടി. ഇന്നും എന്റെ ഡിവിഡി കളക്ഷനില്‍ വിരുമാണ്ടി ഉണ്ട്. –കാളിദാസ് ജയറാം