പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും അതിനപ്പുറം ടെന്‍ഷനും! ഒടുവില്‍ ഈ താരപുത്രന്റെ പൂമരവും പൂത്തുതുടങ്ങുന്നു; സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം

കാത്തു കാത്തിരുന്നു അവസാനം കാളിദാസിന്റെ പൂമരം എത്തുന്നു. മാര്‍ച്ച് ഒമ്പതിന് പൂമരം റിലീസ് ചെയ്യുമെന്ന് കാളിദാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് കാളിദാസ് തന്നെ രംഗത്തെത്തിയിരിക്കുന്നു. ആരാധകരെപ്പോലെ തന്നെ തനിക്കും സന്തോഷം സഹിക്കാന്‍ പറ്റാതെയിരിക്കുകയാണെന്നാണ് കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കാളിദാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെന്‍ഷന്‍. Feeling ecstatic and edgy..all at the same time! എന്ന കാപ്ഷ്യനോടെയാണ് പൂമരത്തിന്റെ പോസ്റ്റര്‍ കാളിദാസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. എന്നാല്‍ പാട്ടിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ചിത്രം പുറത്തിറങ്ങാത്തത്തിന്റെ പേരില്‍ ട്രോളന്മാര്‍ മത്സരിച്ച് ട്രോളികൊണ്ടിരിക്കുകയായിരുന്നു ചിത്രത്തെ. പല ട്രോളുകളും കാളിദാസന്‍ തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Related posts