ബാലതാരമായി കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാതിരുന്നത് അച്ഛനും അമ്മയും തീരുമാനിച്ചതിനാലാണെന്ന് യുവതാരം കാളിദാസ് ജയറാം. 2000-ൽ പ്രദർശനത്തിനെത്തിയ സത്യൻ അന്തിക്കാട് ചിത്രം കൊച്ചു കൊച്ചു സന്തോഷങ്ങൾ, 2003 – ൽ പ്രദർശനത്തിനെത്തിയ സിബി മലയിൽ ചിത്രം എന്റെ വീട് അപ്പൂന്റേം എന്നീ രണ്ടു ചിത്രങ്ങളിൽ മാത്രമേ കാളിദാസ് ബാലതാരമായി അഭിനയിച്ചിട്ടുള്ളൂ.
പിന്നീട് നായകനായി എത്തുന്നത് 2016 – ൽ അമുദേശ്വർ സംവിധാനം ചെയ്ത മീൻ കുഴന്പും മണ്പാനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായകനായി.
2003 മുതൽ 2016വരെയുള്ള നീണ്ടകാലം സിനിമയിൽനിന്ന് മാറി നിൽക്കാൻ കാരണം അച്ഛന്റെയും അമ്മയുടെയും തീരുമാനമായിരുന്നു. തന്റെ പഠനത്തെ ബാധിക്കാതിരിക്കാനാണ് അവർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാളിദാസ് പറയുന്നു.
ജീത്തു ജോസഫ്, മിഥുൻ മാനുവൽ തോമസ്, സന്തോഷ് ശിവൻ എന്നിവരുടെ ചിത്രങ്ങളുടെ തിരക്കിലാണ് കാളിദാസ്. അതിനൊപ്പം അൽഫോൻസ് പുത്രന്റെ തമിഴ് ചിത്രത്തിലും താരം അഭിനയിക്കും.