ജയറാമിന്റെയും പാര്‍വതിയുടെയും മകൻ കാളിദാസ് ജയറാം തന്റെ പ്രണയത്തെക്കുറിച്ചുകുറച്ചു നാൾ മുമ്പ് തുറന്നു പറഞ്ഞിരുന്നു. കാളിദാസിന്റെ ഭാവി വധു തരിണി ഇപ്പോള്‍ തന്നെ ജയറാമിന്റെ കുടുംബവുമായി നല്ല അടുപ്പത്തിലുമാണ്. ഓണം പോലുള്ള ആഘോഷങ്ങളിലെല്ലാം തരിണി കുടുംബത്തോടൊപ്പം ഉണ്ടാവാറുണ്ട്.
എന്നാല്‍ ഒരു പൊതു ചടങ്ങില്‍ തരിണിക്കൊപ്പം വന്ന്, ഇവളെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുകയാണ് എന്ന് കാളിദാസ് പറയുന്നത് ആദ്യമാണ്. ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു.
തരിണിക്കു പിന്തുണ നല്കി ചടങ്ങില്‍ കാളിദാസും എത്തിയിരുന്നു. പുരസ്കാരം നല്‍കിയതിന് ശേഷം അവതാരക, നിങ്ങള്‍ക്ക് പുറകില്‍ വളരെ അധികം അഭിമാനത്തോടെ ഒരു വ്യക്തിയുണ്ട് എന്ന് ഞങ്ങള്‍ക്ക് മെന്‍ഷന്‍ ചെയ്യാതെ പറ്റില്ല… എന്നു പറഞ്ഞാണ് കാളിദാസിനെ സ്റ്റേജിലേക്ക് വിളിക്കുന്നത്.
വേദിയിലേക്ക് വന്ന കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു, എന്താണ് നിങ്ങള്‍ക്കിടയിലെ ബന്ധം എന്ന് ചോദിച്ചപ്പോഴാണ്, കല്യാണം കഴിക്കാന്‍ പോകുകയാണ്’ എന്ന് കാളിദാസ് പറഞ്ഞത്.
ക്യൂട്ടായിട്ട് തരിണിയോട് എന്തെങ്കിലും പറയാന്‍ അവതാരക ആവശ്യപ്പെട്ടപ്പോള്‍ വാരണം ആയിരം സിനിമയില്‍ സൂര്യ സിമ്രാനെ പ്രപ്പോസ് ചെയ്യുന്ന സ്റ്റൈലിൽ സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുന്നതും, പിന്നീട് എടുത്ത് കറങ്ങുന്നതും വീഡിയോയില്‍ കാണാം. പ്രമോ വീഡിയോ ഷി അവാര്‍ഡ് ഇന്‍സ്റ്റഗ്രാം ചാനല്‍ തരിണിയെയും ടാഗ് ചെയ്ത് പങ്കുവയ്ക്കുകയായിരുന്നു.