കൂടെയുള്ളത് കാമുകിയോ ? റൊമാന്റിക് ചിത്രവുമായി കാളിദാസ് ജയറാം; നിരവധി കമന്റുമായി താരങ്ങള്‍

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കാളിദാസ് ജയറാം പങ്കുവെച്ച ചിത്രം.

മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായർക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ് കാളിദാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

കാളിദാസിനെ ചേർത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ദുബായിയിൽ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.

കാളിദാസ് പങ്കുവെച്ച ക്യൂട്ട് ചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്ല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, നമിത, നൈല ഉഷ ഉൾപ്പെടെയുള്ളവർ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ക്യൂട്ട് റൊമാന്റിക് കപ്പിൾ തുടങ്ങിയ കമന്റുകളും ആരാധകർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട്.

കാളിദാസ് നേരത്തെ പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തിൽ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകർ ഒന്നടങ്കം ചോദിച്ചത്.

‘ഒരു മനോഹര ദിവസത്തിന്റെ ഓർമയ്ക്ക്’ എന്ന കുറിപ്പോടെ തരുണിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

Related posts

Leave a Comment